എസ് വൈ എസ് സ്വാന്തന വാരാചരണം ഉദ്ഘാടനം ചെയ്തു


എളേറ്റിൽ:എസ് വൈ എസ്  സംസ്ഥാന വ്യാപകമായി നടത്തുന്ന സാന്ത്വന വാരാചരണത്തിന്റെ യൂണിറ്റ് തല ഉദ്ഘാടനം എളേറ്റിൽ - തറോൽ മഹല്ലിൽ നടന്നു. മഹല്ലിലെ കിടപ്പു രോഗികളെ സന്ദർശിച്ച് അവർക്ക് പ്രാർത്ഥന നടത്തി.   കെ പി
 മുഹമ്മദ് മുസ്‌ലിയാർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.  




പി വി അഹമ്മദ് കബീർ, കെ പി അബ്ദുൽ നാസർ,  കെ അസൈനാർ, കെ അഷ്‌റഫ്‌, പി കെ അഹമ്മദ് കബീർ, കെ ബഷീർ എന്നിവർ നേതൃത്വം നൽകി.
 സാന്ത്വന വാരാചരണം ഫെബ്രുവരി 17 വരെ നീണ്ടു നിൽക്കും.  വിവിധ ആശ്വാസ, സേവനപ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.

Post a Comment

Previous Post Next Post
Paris
Paris