കോഴിക്കോട്: സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് 800 രൂപ കൂടി 37440 രൂപയും ഗ്രാമിന് നൂറ് രൂപ കൂടി 4680 രൂപയും ആയിട്ടുണ്ട്. രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്.
റഷ്യ യുക്രൈന് മേല്‍ അധിനിവേശം നടത്തുന്നതിന്റെ ശക്തമായ സൂചനകള്‍ പുറത്തുവരുമ്പോള്‍ നിക്ഷേപകര്‍ കൂടുതല്‍ നിക്ഷേപവും സ്വര്‍ണത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇതാണ് സ്വര്‍ണവില ഇത്രയും വേഗത്തില്‍ ഉയരാന്‍ കാരണം. അന്താരാഷ്ട്ര വിലയില്‍ 35 ഡോളറിന്റെ വിലവര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന് ആനുപാതികമായുള്ള വില വര്‍ധനയാണ് രാജ്യത്ത് ഉണ്ടായിട്ടുള്ളത്.
ഇന്നലെ സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ഗ്രാമിന് 10 രൂപയോളം മാത്രമായിരുന്നു വര്‍ധിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണത്തിന്റെ വില കുറയുന്ന കാഴ്ചയായിരുന്നു ഉണ്ടായിരുന്നത്. അതേസമയം വരുംദിവസങ്ങളിലും സ്വര്‍ണവില ഉയരുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന

Post a Comment