2-3 ദിവസമായി എല്ലിൻ കഷ്ണം തൊണ്ടയിൽ കുടുങ്ങി അവശനായ മിണ്ടാപ്രാണിയെ രക്ഷിച്ച് കബീർ കള്ളൻതോട്


കട്ടാങ്ങൽ : നായർക്കുഴി അങ്ങാടിയിലാണ് തൊണ്ടയിൽ എല്ലിൻകഷ്ണം കുടുങ്ങി ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടി അവശനിലയിലായ നായയെ കണ്ടത്. ഉടനെ ചാത്തമംഗലം പഞ്ചായത്ത് 12ആം വാർഡ് മെമ്പർ ശിവദാസൻ ബംഗ്ലാവിലിന്റെ നേതൃത്വത്തിൽ കബീർ കളൻതോടിനെ വിളിക്കുകയും അദ്ദേഹം എത്തി രക്ഷപ്പെടുത്തുകയുമായിരുന്നു. കട്ടാങ്ങൽ കമ്പിനിമുക്ക് സ്വദേശി കുഞ്ഞാവ, നായർകുഴി സ്വദേശി ശ്രീധരൻ എന്നിവരും ഇദ്ദേഹത്തിന്റെ കൂടെ സഹായത്തിനുണ്ടായിരുന്നു.




എല്ലിൻ കഷ്ണം തൊണ്ടയിൽ നിന്നെടുത്ത്  നായക്ക് നല്ല പാലും ബിസ്‌ക്കറ്റും നൽകിയാണ് അദ്ദേഹം മടങ്ങിയത്...




ഈ അടുത്ത പ്രദേശങ്ങളിൽ പാമ്പ് പിടുത്തത്തിൽ വൈദഗ്ദ്യം നേടിയതും ഏത് പാതി രാത്രി വിളിച്ചാലും വിളിപ്പുറത്തുള്ള വ്യക്തി കൂടിയാണ് കബീർ

Post a Comment

Previous Post Next Post
Paris
Paris