SSF മഴവിൽ സംഘം പുള്ളാവൂർ ബാലോത്സവം സംഘടിപ്പിച്ചു


പുള്ളാവൂർ : എസ്.എസ്.എഫ് പുള്ളാവൂർ യൂണിറ്റ് കമ്മിറ്റിക്ക്‌ കീഴിൽ കുട്ടികളുടെ കൂട്ടായ്മയായ മഴവിൽ സംഘം ബാലോത്സവം സംഘടിപ്പിച്ചു. പുള്ളാവൂർ നിബ്രാസ് വാലിയിൽ വെച്ച് നടന്ന പരിപാടിയിൽ ബഷീർ സഖാഫി പ്രാവിൽ ക്ലാസ്സിന് നേതൃത്വം നൽകി. ശേഷം നടന്ന വ്യത്യസ്ത മത്സരയിനങ്ങളിൽ വിദ്യാർത്ഥികൾ ആവേശപൂർവ്വം മാറ്റുരച്ചു. 




വിജയികൾക്ക് എസ്. വൈ.എസ് ചാത്തമംഗലം സർക്കിൾ പ്രസിഡന്റ്‌ ജുനൈദ് സഖാഫി മെഡലുകൾ സമ്മാനിച്ചു. യൂണിറ്റ് സെക്രട്ടറിമാരായ അമീർ, ഹാഫിള് ഫാസിൽ എന്നിവർ പരിപാടിക്ക്‌ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris