SKSSF മലയമ്മ ശാഖാ 32-ആം വാർഷിക സമ്മേളനത്തിന് തുടക്കം


 മലയമ്മ : എസ്.കെ.എസ്.എസ്.എഫ് മലയമ്മ ശാഖ 32ആം   വാർഷിക സമ്മേളനത്തിന് തുടക്കം കുറിച്ചു.
മലയമ്മ താജുൽ ഹുദാ മദ്രസ്സയിൽ  ഹാഫിള് ഉമറുൽ ഫാറൂഖ് നഗരിയിൽ ഇന്നലെ വൈകീട്ട്  4 : 30 ന് മഹല്ല് പ്രസിഡന്റ് മൊയ്‌തു ഹാജി പതാക ഉയർത്തലോടെ 3 ദിവസത്തെ വാർഷിക സമ്മേളനത്തിന് തുടക്കം കുറിച്ചു .




മഗ്‌രിബ് നിസ്കാരാനന്തരം മൻഹജുൽ ഹുദ കോളേജിന്റെ ബുർദ മജ്ലിസോടെ പൊതുപരിപാടിക്ക് തുടക്കം കുറിച്ചു.സുബൈർ ബാഖവി മലയമ്മ പ്രാർത്ഥന നിർവഹിച്ചു.
ഇബ്രാഹിം ഫൈസി മലയമ്മ ഉൽഘടന കർമ്മം നിർവഹിച്ചു. ഹമീദ് ഹാജി പാലാട്ടുമ്മൽ അധ്യക്ഷം വഹിച്ചു.നിഹാദ് പി സ്വാഗതം പറഞ്ഞു.
സച്ചരിതരുടെ പാത എന്ന വിഷയത്തിൽ സ്വാലിഹ് ഹുദവി തൂത പ്രഭാഷണം നടത്തി.ആഷിഖ് പി നന്ദി പറഞ്ഞു.




ഇന്ന് ചൊവ്വ മഗ്‌രിബ് നിസ്കാരനന്തരം ഇശൽ വിരുന്നും സ്വാലിഹ് നിസാമി എളേറ്റിൽ പ്രഭാഷണവും നടത്തും.19 ബുധൻ സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉൽഘടനം നിർവഹിക്കും, റഷീദ് ഫൈസി വെള്ളായിക്കോട് തുടങ്ങി പ്രമുഖ പണ്ഡിതർ സംബന്ധിക്കും.ദഫ് പ്രദർശനത്തോടെ സമ്മേളനത്തിന് സമാപ്തി കുറിക്കും.

Post a Comment

Previous Post Next Post
Paris
Paris