തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ സമവായ ഗ്രാമം പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ ഹെൽപ്പ് ഡെസ്ക്കിന് തുടക്കമായി. ഹെൽപ്പ് ഡെസ്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ.അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ , കെ എം ബേബി, അപ്പു കോട്ടയിൽ, ലിസി സണ്ണി, സെക്രട്ടറി ബിബിൻ ജോസഫ്, ജൂനിയർ സൂപ്രണ്ട് രഞ്ജിനി. ടി തുടങ്ങിയവർ പങ്കെടുത്തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാനാണ് ഹെൽപ്പ് ഡെസ്കിന്റെ മേൽനോട്ട ചുമതല.
ആഴ്ച്ചയിൽ 6 ദിവസവും മെമ്പർമാർക്ക് ഹെൽപ്പ് ഡെസ്ക്കിൽ ചാർജ്ജ് നൽകിയിട്ടുണ്ട്.തിങ്കളാഴ്ച്ച
ഷൗക്കത്തലി,ലിസി മാളിയേക്കൽ,ബീന .പി.ചൊവ്വാഴ്ച്ച
രാമചന്ദ്രൻകരിമ്പിൽ ,
ഷൗക്കത്തലി കെ എം,
കെ.ഡി ആന്റണി.
ബുധനാഴ്ച്ച
രാജു അമ്പലത്തിങ്കൽ,
മുഹമ്മദലി കെ.എം,
ലിസി സണ്ണി .വ്യാഴാഴ്ച്ച
ബിന്ദു ജോൺസൻ,അപ്പു കോട്ടയിൽ,
മഞ്ജു ഷിബിൻ.വെള്ളിയാഴ്ച്ച
റംല ചോലക്കൽ,ഷൈനി ബെന്നി,രാമചന്ദ്രൻ കരിമ്പിൽ .ശനിയാഴ്ച്ച ലിസി മാളിയേക്കൽ, കെ.എം ബേബി,രാധമണി എന്നിവർ ചാർജ്ജ് വഹിക്കും.
ഗ്രാമ പഞ്ചായത്തിൽ നിന്നും ജനങ്ങൾക്ക് ലഭിച്ച് വരുന്ന സേവനങ്ങൾ കാലാ താമസം കൂടാതെ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Post a Comment