വിദ്യാർത്ഥികൾക്ക് വാക്സിൻ; എജു ഗാർഡ് വാക്സിനേഷൻ ക്യാമ്പിന് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി


കൊടിയത്തൂർ : കോവിഡ് വ്യാപനം അതി തീവ്രമായി തുടരുന്നതിനിടെ  രോഗനിയന്ത്രണത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള മെഗാവാക്സിനേഷന് കൊടിയത്തൂരിൽ തുടക്കമായി. എജു ഗാർഡ് എന്ന പേരിലാണ് പഞ്ചായത്തിൽ ക്യാമ്പ് നടന്നത്. 




പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്കാണ് ആദ്യ ദിനം 
വാക്സിൻ നൽകിയത്.
ചെറുവാടി സി.എച്ച്.സി യുടേയും  ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടേയും നേതൃത്ത്വത്തിലാണ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചത്.
വാക്സിനേഷന് ആവശ്യമായ ക്രമീകരണങ്ങളൊക്കെ നേരത്തെ തന്നെ സജീകരിച്ചിരുന്നു.
നേരത്തെ സമ്മതപത്രം നൽകിയവർക്കാണ് വാക്സിൻ നൽകിയത്.
500 ഓളം പേർക്കാണ് ആദ്യ ദിവസത്തെ ക്യാമ്പിൽ വാക്സിൻ നൽകിയതെന്ന് ഗ്രാമപഞ്ചായത്ത് പ്രസി: വി. ഷംലൂലത്ത് പറഞ്ഞു. 
അധ്യാപരുടെയും ആരോഗ്യവകുപ്പിന്റെയും നിർദ്ദേശങ്ങൾ പാലിച്ച് വിദ്യാർത്ഥികൾ
നേരത്തെ തന്നെ സ്കൂളിലെ വാക്സിൻ കേന്ദ്രത്തിൽ എത്തിയിരുന്നു. 




എജുഗാർഡ്
  വാക്സിനേഷൻ ക്യാമ്പ്
ജില്ല പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ് മുക്ക്  ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസി: കരീം പഴങ്കൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ആയിഷ ചേലപ്പുറത്ത്, പിടിഎ പ്രസി.സി .പി .അസീസ്, മെഡിക്കൽ ഓഫീസർ ഡോ. മനു ലാൽ,
പ്രധാനാധ്യാപകൻ ജി. സുധീർ, എം.എസ്. ബിജു, കെ. മറിയുമ്മക്കുട്ടി, സജി വി തോമസ്, സലീം കൊളായി, യു.കെ ബെൻഷിറ തുടങ്ങിയവർ സംബധിച്ചു

Post a Comment

Previous Post Next Post
Paris
Paris