കട്ടാങ്ങൽ : കളൻതോട് എം.ഇ.എസ് രാജ ഉടമസ്ഥതയിൽ ഉള്ള നെൽവയൽ മണ്ണിട്ട് നികത്താനുള്ള ഉടമസ്ഥരുടെ ശ്രമം കർഷ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ നാട്ടുക്കാർ തടഞ്ഞു. ഏരിയാ ട്രഷറർ ടി കെ മുരളീധരൻ,ഏരിയ സെക്രട്ടറി എ കെ ടി ചന്ദ്രൻ, കർഷകസംഘം കുന്ദമംഗലം ഏരിയ കമ്മറ്റി അംഗം പ്രവീൺ ടി.പി.മുഹമ്മദ്, ടി ടി വേലായുധൻ എന്നിവർ നേതൃത്വം നൽകി
ജനകീയ പ്രതിഷേധത്തിനൊടുവിൽ കുന്ദമംഗലം പോലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിക്കുക്കയും നടപടി സ്വീകരിക്കുകയും ചെയ്തു.സംഭവ സ്ഥലത്ത് നിന്ന് വയൽ നികത്തുവാൻ ഉപയോഗിച്ച രണ്ട് ഇറ്റാച്ചിയും രണ്ട് ടിപ്പർ ലോറികളും പിടിച്ചെടുത്തു.

Post a Comment