സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും മാറ്റമില്ലാതെ സ്വർണവില. വെള്ളിയാഴ്ചയായിരുന്നു സ്വർണവില ഏറ്റവും ഉയർന്ന നിലയിൽ എത്തിയത്. അന്ന് 36,520 രൂപയായിരുന്നു പവന് വില. പിന്നീട് 120 രൂപ കുറഞ്ഞ് 36,400ൽ എത്തുകയായിരുന്നു. ഈ വിലയിൽ തന്നെയാണ് ഇന്നും സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്
ഒരു ഗ്രാമിന് 4,550 രൂപയുമാണ് ഇന്നത്തെ വില.അടുത്ത ദിവസങ്ങളിലായി സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുകയായിരുന്നു. ജനുവരി 10ന് ആണ് സ്വർണ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ എത്തിയത്. ഒരു പവൻ സ്വർണത്തിന് 35,600 രൂപയായിരുന്നു അന്നത്തെ വില.
വെള്ളി വിലയിലും മാറ്റമില്ലാതെ തന്നെ തുടരുകയാണ്.ഒരു ഗ്രാം വെള്ളിക്ക് 64.90 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എട്ട് ഗ്രാം വെള്ളിയ്ക്ക് 519.20 രൂപയാണ് വില. പത്ത് ഗ്രാം വെള്ളിക്ക് 649 രൂപയുമാണുള്ളത്. ഇന്നലെ ഒരു കിലോഗ്രാമിന് 500 രൂപ കുറഞ്ഞ് 64,900 രൂപയിൽ എത്തിയിരുന്നു. ശനിയാഴ്ച ഒരു കിലോഗ്രാമിന് 65,400 രൂപയായിരുന്നു വില.

Post a Comment