തൃശൂര്‍ – പാലക്കാട് ദേശീയ പാതയിലെ കുതിരാൻ രണ്ടാം തുരങ്കം ഭാഗികമായി തുറന്നു. ഒന്നാം തുരങ്കത്തിലെ തിരക്ക് ഒഴിവാക്കാനാണ് നടപടി.
തൃശൂർ നിന്നും പാലക്കാടേക്കുള്ള വാഹനങ്ങൾ നിലവിൽ രണ്ടാം തുരങ്കത്തിലൂടെ കടത്തി വിടുന്നുണ്ട്. രണ്ടാം തുരങ്കത്തിന്റെ ചെറിയ ഭാഗമാണ് തുറന്ന് നൽകുന്നതെന്ന് മന്ത്രിമാരായ മുഹമ്മദ് റിയാസും കെ രാജനും രാവിലെ സംയുക്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.

Post a Comment