കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ അംഗനവാടി ജീവനക്കാർക്കും തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു.26 അംഗൻവാടികളിലെ 26 വർക്കർമാർക്കും 26 ഹെൽപ്പർമാർക്കും ഉൾപ്പെടെ 52 ജീവനക്കാർക്കാണ് തിരിച്ചറിയൽ കാർഡുകൾ നൽകിയത്.
വിതരണത്തിൻ്റെ പഞ്ചായത്ത് തല ഉത്ഘാടനം മാട്ടു മുറി അംഗൻവാടിയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് ഷംലൂലത്ത് നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ
എം ടി റിയാസ്, ദിവ്യ ഷിബു, ആയിഷ ചെലപ്പുറത്ത് , വാർഡ് മെമ്പർമാരായ ഷിഹാബ് മാട്ടുമുറി,ടി കെ അബൂബക്കർ , ഐ സി ഡി എസ് ഓഫീസർ ലിസ, വുമൺ ഫെസിലിറ്റാറ്റർ റസീന തുടങ്ങിയവർ സംബന്ധിച്ചു

Post a Comment