മുക്കം: പിതാവ് കരൾ കുത്തുനൽകിയിട്ടും ഫാത്തിമയെന്ന കുരുന്നിന് ജീവിതത്തിലേക്ക് തിരികെയെത്താനായില്ല. ഇന്നലെ വേദനകളൊന്നുമില്ലാത്ത ലോകത്തേക്ക് എല്ലാമുപേക്ഷിച്ച് അവൾ യാത്രയായി. ആനയാംകുന്ന് സ്കൂൾ അധ്യാപകൻ കാരശ്ശേരി കിഴക്കുപുറത്ത് ഇസ്ഹാഖിന്റെയും നസ് ല ജസിയുടെയും ഇളയമകൾ ഒമ്പതുമാസം മാത്രം പ്രായമായ ഫാത്തിമയാണ് കരോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
പത്താംതീയതി സ്വകാര്യാശുപത്രിയിൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. പിതാവ് ഇസ്ഹാഖാണ് കരൾ
നൽകിയത്. കുഞ്ഞ് ജീവിതത്തിലേക്ക് തി രിച്ചു വരുമെന്ന പ്രതീക്ഷയ്ക്കിടെയാണ് മരണം സംഭവിച്ചത്. സഹോദരൻ ഷെസിൻ മുഹമ്മദ്.

Post a Comment