ദേശീയ ബാലിക ദിനാചരണവും അംഗൻവാടി കൗമാര കുട്ടികൾക്കുള്ള ബോധവൽകരണ ക്ലാസ്സും സംഘടിപ്പിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് .4, 5, 7 വാർഡുകൾ സംയുക്തമായി സംഘടിപ്പിച്ച ഓൺലൈൻ ക്ലാസ്സ് ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർ പി.കെ ഹഖീം മാസ്റ്റർ കളൻതോട് ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് മെമ്പർ മൊയ്തു പീടികക്കണ്ടി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ പ്രസീന ,ദേവയാനി ടീച്ചർ പ്രകാശിനി ടീച്ചർ, ഷീബ ടീച്ചർ, എന്നിവർ ആശംസ പ്രസംഗം നടത്തി. നിഷാന ഷിഹാബ് ക്ലാസെടുത്തു രാജി ടീച്ചർ സ്വാഗതവും ഷബീബ ടീച്ചർ നന്ദിയും പറഞ്ഞു.

Post a Comment