തിരുവനന്തപുരം : പ്ലസ് വൺ ക്ഷാ മമുള്ള കാസർകോട് മുതൽ തൃശൂ ർ വരെയുള്ള ജില്ലകളിൽ 72 താൽ ക്കാലിക ബാച്ചുകൾ അനുവദിച്ചു ള്ള സർക്കാർ ഉത്തരവ് രണ്ട് ദിവസത്തിനകം പുറത്തിറങ്ങും. 60 ബാച്ചുകൾ പുതുതായി അനുവദിച്ചും നിലവിൽ കുട്ടികളില്ലാത്ത 12 ബാച്ചുകൾ പുനഃക്രമീകരിച്ചുമാണ് സർക്കാർ സ്കൂളുകളിൽ ബാച്ചുകൾ അനുവദിക്കുന്നത്.
പുതിയ ബാച്ചുകൾ അനുവദിക്കാൻ മതിയായ സൗകര്യമുള്ള സർക്കാർ സ്കൂളുകളുടെ വിവരം ബന്ധപ്പെട്ട മേഖല ഡെപ്യൂട്ടി ഡയറക്ടർമാരോട് റിപ്പോർട്ട് ചെയ്യാൻ നിർദേശിച്ചിരുന്നു. എന്നാ ൽ, 12 ബാച്ചുകൾ അനുവദിക്കേണ്ട പാലക്കാട് ജില്ലയിൽ സൗകര്യമുള്ള സ്കൂളുകൾ ഇല്ലെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് ലഭിച്ചത്. ഇതാണ് ഉത്തരവിറങ്ങുന്നത് വൈകാൻ കാരണമായത്.
മലപ്പുറം മേഖല ഡയറക്ടറുടെ പരിധിയിലാണ് പാലക്കാട് ജില്ല. മേഖല ഡയറക്ടർ ഇല്ലാത്ത തിനാൽ പാലക്കാട് ജില്ല കോഓ ഡിനേറ്ററോടാണ് റിപ്പോർട്ട് തേടിയിരുന്നത്. എയ്ഡഡ് സ്കൂൾ പ്രിൻസിപ്പലായ കോഓഡിനേറ്റർ 12 ബാച്ച് അനുവദിക്കാൻ സർക്കാർ സ്കൂളുകളിൽ സൗകര്യമില്ലെന്ന് റിപ്പോർട്ട് നൽകുകയായിരുന്നു. ഇതോടെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇടപെടുകയും പാലക്കാട് ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് (ഡി.ഡി.ഇ) കൂടി നിർദേശം നൽകുകയും ചെയ്തു.
ഇതോടെ സൗകര്യമുള്ള 12 സ്കൂളുകളുടെ റിപ്പോർട്ട് ബുധനാഴ്ച പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് ലഭിച്ചു.
ബുധനാഴ്ച തന്നെ ബാച്ചുകൾ അനുവദിക്കേണ്ട മുഴുവൻ ജില്ലകളിലെയും സ്കൂളുകളുടെ പട്ടിക അടങ്ങിയ നിർദേശം പൊതു വിദ്യാഭ്യാസ ഡയറക്ടർ സർക്കാറിന് സമർപ്പിച്ചു. പുതിയ ബാച്ചുക ൾക്ക് നേരത്തെ തന്നെ മന്ത്രിസഭ അനുമതി നൽകിയതിനാൽ മുഖ്യ മന്ത്രിയുടെ അംഗീകാരം ലഭിച്ചാൽ ബാച്ച് അനുവദിച്ചുള്ളഉത്തരവിറങ്ങും.

Post a Comment