മുസ്ലിം യൂത്ത് ലീഗ് വിളമ്പര സമരം നടത്തി.

കൂളിമാട് : കുതിച്ചുയരുന്ന പെട്രോൾ വില നിയന്ത്രിക്കാൻ കേന്ദ്ര,സംസ്ഥാന സർക്കാറുകൾ തയ്യാറാകണമെന്നും,ഇന്ധന നികുതി കുറക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ചാത്തമംഗലം പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി കൂളിമാട് പെട്രോൾ പമ്പിന് മുൻപിൽ നടത്തിയ വിളമ്പര സമരം സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് കൗൺസിലർ പികെ.ഹക്കീം മാസ്റ്റർ കള്ളൻതോട് ഉൽഘാടനം ചെയ്തു.




 ട്രഷറർ റഈസുദ്ധീൻ താത്തൂർ അധ്യക്ഷത വഹിച്ചു വാർഡ് മെമ്പർ കെ.എ റഫീഖ് കൂളിമാട് ,കെഎംസിസി നേതാവ് കെഎം.ബഷീർബാബു,വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി സി.അലി,യൂണിറ്റ് യൂത്ത് ലീഗ് ഉപാധ്യക്ഷ്യൻ കെസിവി.സ്വാദിക്,ഹാരിസ്,ഷബീർ ഇഎം.ഫരീദ് എന്നിവർ ആശംസകൾ നേർന്ന പരിപാടിയിൽ  പഞ്ചായത്ത്‌ യൂത്ത് ലീഗ് സെക്രട്ടറി സഫറുള്ള തിരുത്തിയിൽ സ്വാഗതവും,  ഹാരിസ് പി.എച്ച്.ഇ.ഡി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris