കുറ്റിക്കാട്ടൂരിലെ ഗതാഗത കുരുക്ക് പരിഹരിക്കണം


പൂവ്വാട്ടുപറമ്പ് : കുറ്റിക്കാട്ടൂർ അങ്ങാടിയിലും,പരിസരത്തും അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗത കുരുക്ക് പരിഹരിക്കണമെന്ന് ന്യൂസ് പേപ്പർ ഏജന്റ്സ് അസോസിയേഷൻ കുന്ദമംഗലം ഏരിയ കൺവെൻഷൻ അധികൃതരോടാവശ്യപ്പെട്ടു. 




കോർപ്പറേഷൻ ഏരിയാ സെക്രട്ടറി ഫിറോസ് ഖാൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് ശിവദാസൻ ചാത്തമംഗലം അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സർവ്വദമനൻ കുന്ദമംഗലം, രവീന്ദ്രൻ പൂവ്വാട്ടു പറമ്പ്, ജയേഷ് പെരുവയൽ, പി.കെ.സാലിഹ്, പി.പി.മുസ്തഫ, ഹസ്സൻ കോയ വെള്ളിപ്പറമ്പ്, സി.രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികളായി ശിവദാസൻ ചാത്തമംഗലം (പ്രസിഡണ്ട് ), രവീന്ദ്രൻ പൂവ്വാട്ടു പറമ്പ്, രാജൻ പൂവ്വാട്ടു പറമ്പ്, (വൈ.പ്രസി), സർവ്വദമനൻ കുന്ദമംഗലം (സെക്രട്ടറി), ശബരീശൻ , ജയേഷ് പെരുവയൽ (ജോ.സെക്ര), ഷെരീഫ് കാരന്തൂർ (ഖജാൻജി ) എന്നിവരെ തെരഞ്ഞെടുത്തു.

Post a Comment

Previous Post Next Post
Paris
Paris