യൂത്ത് ലീഗ് ചാത്തമംഗലം പഞ്ചായത്ത് കമ്മിറ്റി സൗഹൃദ ദോജന സദസ്സ് നടത്തി


കൂളിമാട് : ബി.ജെ.പി- സംഘപരിവാര ശക്തികൾ ഹലാൽ ഭക്ഷണത്തിൻ്റെ പേരിൽ നടത്തുന്ന വർഗ്ഗീയ വിദ്വേഷ പ്രചരത്തിനെതിരെ ചാത്തമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കൂളിമാട് ടൗണിൽ സൗഹൃദ ഭോജന സദസ്സ് സംഘടിപ്പിച്ചു.സജീർ മാസ്റ്റർ പാഴൂരിൻ്റെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡൻറ് കെ എ ഖാദർ മാസ്റ്റർഉൽഘാടനം ചെയ്തു.




സാഹോദര്യത്തിന് അന്നമൂട്ടിയ നാട്ടിൽ ഭക്ഷണത്തിന്റെ പേരിൽ പോലും വർഗ്ഗീയ വിഷം കലർത്തുന്നതിലൂടെ നാടിന്റെ നാശമാണ് സംഘപരിവാർ ലക്ഷ്യം വെക്കുന്നെതെന്ന് അദ്ദേഹം പറഞ്ഞു .പഞ്ചായത്ത് മുസ് ലിംലീഗ് പ്രസിഡൻ്റ് എൻ.എം. ഹുസൈൻ യൂത്ത്ലീഗ് നേതാക്കളായ ഹക്കീം മാസ്റ്റർ കളൻതോട് ,കുഞ്ഞിമരക്കാർ മലയമ്മ ,ബഷീർ ബാബു കുളിമാട് ,സഫറുള്ള കൂളിമാട് മൻസൂർ ഈസ്റ്റ് മലയമ്മ, യാസീൻ പി.എച്ച് ഇ ഡി, റഫീക്ക് കൂളിമാട് ,ഇ പി വത്സല എന്നിവർ പ്രസംഗിച്ചു റസാക്ക് പുള്ളന്നൂർ സ്വാഗതവും റഈസുദ്ധീൻ താത്തൂർ നന്ദിയും പറഞ്ഞു.

1 Comments

Post a Comment

Previous Post Next Post
Paris
Paris