മുസ്ലീം യൂത്ത് ലീഗ് മാവൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്ത്വത്തിൽ മനുഷ്യാവകാശ സമരം സംഘടിപ്പിച്ചു.

മാവൂർ : ജീവിക്കാൻ അനുവദിക്കണം വില വർദ്ധനവ് ഉടൻ പിൻവലിക്കണം എന്ന ആവശ്യം ഉന്നയിച്ച്‌ മുസ്ലീം യൂത്ത് ലീഗ് മാവൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്ത്വത്തിൽ മനുഷ്യാവകാശ  സമരം സംഘടിപ്പിച്ചു.
മാവൂർ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന് മുന്നിൽ നടന്ന സമരം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഒ.എം.നൗഷാദ് ഉൽഘാടനം ചെയ്തു.




യൂത്ത് ലീഗ് മാവൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് കെ.എം.മുർത്താസ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഹബീബ് ചെറൂപ്പ, സി.ടി. ഷരീഫ്, അബൂബക്കർ സിദ്ദിഖ്, ഫസൽ തെങ്ങിലകടവ്
തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris