തിരുവമ്പാടി : ചവലപ്പാറ താമസിക്കുന്ന മാതൃകാ കർഷകനും വ്യാപാരിയുമായ കോണമണ്ണിൽ സുബൈറാണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി തിരുവമ്പാടി, പച്ചക്കാട് ഭാഗത്ത് വച്ച് കാട്ടുപന്നി ആക്രമണത്തിന് ഇരയായത്. വേനപ്പാറ, പെരില്ലിയിലുള്ള റേഷൻ കട അടച്ച് വീട്ടിലേക്ക് വരുന്ന വഴി സുബൈർ സഞ്ചരിച്ചിരുന്ന ബൈക്ക് കാട്ടുപന്നി ഇടിച്ചു മറിച്ചിടുകയായിരുന്നു.
ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിലും തുടർന്ന് തിരുവമ്പാടി ഗവൺമെന്റ് ഫാമിലി ഹെൽത്ത് സെന്ററിലും ചികിത്സ തേടിയ സുബൈർ, ജീവന് ആപത്ത് വന്നില്ലല്ലോ എന്ന് സ്വയം സമാധാനിച്ച് ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്.
കോഴിക്കോട് ജില്ലയിലെ മികച്ച കുട്ടിക്കർഷകക്കുള്ള കൃഷി വകുപ്പിന്റെ അവാർഡ് നേടിയ ഷഹന സിനുവിന്റെ പിതാവാണ് സുബൈർ.
കർഷക ജനശബ്ദം ചെയർമാൻ ജോൺസൺ കുളത്തിങ്കൽ, എൽ.ജെ.ഡി. ദേശിയ സമതി അംഗം പി.എം.തോമസ്, മണ്ഡലം പ്രസിഡന്റ് ജിമ്മി ജോസ് പൈമ്പള്ളി, ജോളി പൈക്കാട്ട്, കർഷക യൂണിയൻ (എം) ജില്ലാ പ്രസിഡന്റ് ജോസഫ് പൈമ്പിള്ളിൽ തുടങ്ങിയവർ ഭവനത്തിലെത്തി സുബൈറിനെ സന്ദർശിച്ചു.

Post a Comment