പെരുവയലിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ പൂർണ്ണമായും കത്തിനശിച്ചു.

പെരുവയൽ : പരിയങ്ങാട്ട് വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ പൂർണ്ണമായും കത്തിനശിച്ചു. ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.




പൂവാട്ടുപറമ്പിൽ ഓട്ടോ ഓടിക്കുന്ന മേലെ പുത്തലത്ത് നന്ദനത്തിൽ മണിമോഹന്റെ KL11 AH 1246 നമ്പറിലുള്ള ഓട്ടോയാണ് അഗ്നിക്കിരയായത്. ഇന്നലെ രാത്രി 7.30ഓടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടതായിരുന്നു ഓട്ടോ.

ഇന്ന് പുലർച്ചെ ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴാണ് ഓട്ടോ കത്തുന്നത് കണ്ടത്. തുടർന്ന് വീട്ടുകാരും സമീപവാസികളും ചേർന്ന് തീ അണക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഓട്ടോ പൂർണ്ണമായും കത്തിനശിച്ചിട്ടുണ്ട്.

തീപിടിത്തത്തിന് കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. ആരെങ്കിലും മനപൂർവ്വം തീ ഇട്ടതാണോ അതോ ഷോർട്ട് സർക്യൂട്ട് മൂലം തീപിടിച്ചതാണോ എന്നുള്ളതിൽ പരിശോധന നടക്കുകയാണ്.

മാവൂർ പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധനയ്ക്കായി ശേഖരിക്കുമെന്ന് മാവൂർ പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post
Paris
Paris