പെരുവയൽ: പെരുവയൽ കല്ലേരിക്ക് സമീപം ഗുഡ്‌സിൽ ബൈക്ക് ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. പെരുവയൽ സ്വദേശിയായ പാലക്കോട്ടുമ്മൽ റാഷിദാണ് പരിക്കേറ്റവരിൽ ഒരാൾ. പരിക്കേറ്റ രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.
പെരുവയൽ ഭാഗത്തുനിന്നും പൂവ്വാട്ടുപറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും അതെ ദിശയിൽ പോകുകയായിരുന്ന ഗുഡ്‌സും തമ്മിലാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിന്റെ അടിയിലേക്ക് തെറിച്ചു പോകുകയും ബൈക്ക് യാത്രികർ റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. ബൈക്ക് ഗുഡ്‌സിനെ മറികടക്കാൻ ശ്രമിച്ചതാണ് അപകട കാരണമെന്ന് സംശയിക്കുന്നു. രണ്ടുപേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment