സംഘടനാ ശാക്തീകരണത്തിന് കരുത്തേകി SKSSF മാവൂർ ക്ലസ്റ്റർ 'ഹംസഫർ- 26' യൂണിറ്റ് ലീഡേഴ്സ് സമ്മിറ്റ്


മാവൂർ: SKSSF മാവൂർ ക്ലസ്റ്റർ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഹംസഫർ' എന്ന പേരിൽ യൂണിറ്റ് ലീഡേഴ്സ് സമ്മിറ്റ് സംഘടിപ്പിച്ചു. പാറമ്മൽ ക്രസന്റ് പബ്ലിക് സ്കൂളിൽ വെച്ച് നടന്ന പരിപാടി സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. 




മാവൂർ ക്ലസ്റ്റർ പ്രസിഡന്റ് അനസ് ഹുദവി കൽപള്ളി അധ്യക്ഷത വഹിച്ചു. ക്ലസ്റ്റർ ജനറൽ സെക്രട്ടറി നസീം പാറമ്മൽ സ്വാഗതം പറഞ്ഞു.
ക്ലസ്റ്ററിന് കീഴിലുള്ള മുഴുവൻ യൂണിറ്റുകളിലെയും പ്രധാന നേതാക്കൾക്ക് പ്രത്യേകം പേരുകൾ രേഖപ്പെടുത്തിയ ഇരിപ്പിടങ്ങൾ ഒരുക്കിയായിരുന്നു പരിപാടിയുടെ സംഘാടനം. ഓരോ യൂണിറ്റിനും പ്രത്യേകം ഇരിപ്പിടങ്ങൾ ക്രമീകരിച്ച ഈ വേറിട്ട സംഘാടനരീതി പരിപാടിയുടെ പ്രത്യേകതയായി.

സിറാജ് മാസ്റ്റർ പുത്തൂർമഠം വിഷയാവതരണവും മുഖ്യപ്രഭാഷണവും നടത്തി. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും യൂണിറ്റ് തലത്തിലുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള മാർഗനിർദേശങ്ങളും ചർച്ചകളും സംഗമത്തിന്റെ ഭാഗമായി നടന്നു.

2026–2029 കാലയളവിലേക്കുള്ള SKSSF മെമ്പർഷിപ്പ് വിതരണവും പരിപാടിയിൽ വെച്ച് നടന്നു. സംഗമത്തിൽ പങ്കെടുത്ത ഓരോ യൂണിറ്റിലെയും നേതാക്കൾക്ക് SKSSF മാവൂർ ക്ലസ്റ്റർ കമ്മിറ്റിയുടെ വക സ്നേഹോപഹാരവും നൽകി. പ്രവർത്തകരോടുള്ള സ്നേഹവും ആദരവും പ്രകടമാക്കുന്നതിന്റെ ഭാഗമായാണ് ഉപഹാര വിതരണം സംഘടിപ്പിച്ചത്.

മേഖലാ പ്രസിഡന്റ് റഹൂഫ് പാറമ്മൽ, മേഖലാ ജനറൽ സെക്രട്ടറി ജാബിർ ഹുദവി കുറ്റിക്കടവ്, മേഖലാ ട്രഷറർ മുദസ്സിർ ഫൈസി, ഷുക്കൂർ പാറമ്മൽ, പാറമ്മൽ മദ്രസ സെക്രട്ടറി പൊയിലിൽ റഫീക്കുള്ള, മഹല്ല് ട്രഷറർ അഹമ്മദ്ക്കുട്ടി എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. ക്ലസ്റ്റർ ട്രഷറർ അമീൻ ശാഫിദ് നന്ദി പ്രകാശിപ്പിച്ചു.

Post a Comment

Previous Post Next Post
Paris
Paris