താമരശ്ശേരി : ജില്ലാ പഞ്ചായത്ത് വിദ്യോദയ പദ്ധതിയുടെ കീഴിൽ എൻ എം എം എസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി പരിശീലനം സംഘടിപ്പിച്ചു. താമരശ്ശേരി ജീവിഎച്ച്എസ് എസ് ഓഡിറ്റോറിയത്തിൽ നടത്തിയ തീവ്ര പരിശീലന കാമ്പിൽ നിരവധി വിദ്യാർത്ഥികൾ സംബന്ധിച്ചു.
ജില്ലാ പഞ്ചായത്ത് താമരശ്ശേരി ഡിവിഷൻ മെമ്പർ പി ജി മുഹമ്മദ് നടപ്പിലാക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് മെമ്പർ പി ജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡൻ്റ് അഷ്‌റഫ് കോരങ്ങാട് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി ഗഫൂർ, ഷാഫി സക്കരിയ സംസാരിച്ചു.
ഫാക്കൽറ്റികളായ ആമീൻ ബാസിൽ, ഷാഹിദ് റംസാൻ, ബാബു, അഷ്ഫാഖ് സെഷനുകൾക്ക് നേതൃത്വം നൽകി.

Post a Comment