കെട്ടാങ്ങൽ :മുസ്ലിം ലീഗ് പാർട്ടിയുടെ രാഷ്ട്രീയ പ്രവർത്തന രീതി എല്ലാ കാലത്തും പ്രസക്തമായതും മറ്റു രാഷ്ട്രീയ പാർട്ടികൾക്ക് എപ്പോഴും മാതൃകയാക്കാൻ പറ്റുന്നതുമാണെന്ന് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു. മലയമ്മ ടൗൺ മുസ്ലിം ലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ നാമധേയത്തിലുള്ള ബാഫഖി സൗധം ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.ടൗൺ മുസ്ലിം ലീഗ് പ്രസിഡന്റ് പി.ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. പുതിയ കാലത്ത് ലീഗ് ഉയർത്തുന്ന രാഷ്ട്രീയ നിലപാടുകൾക്ക് ഏറെ പ്രാധാന്യമുള്ളതാണെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. അദ്ദേഹം മുഖ്യതിഥിയായിരുന്നു അഡ്വ.പി.കെ ഫിറോസ് എം.എൽ.എ യൂത്ത് ലീഗ് ദേശിയ സെക്രട്ടറി അഡ്വ.ഷിബുമീരാൻ മുഖ്യപ്രഭാഷണം നടത്തി.
കുന്ദമംഗലം മണ്ഡലം മുസ്ലീം ലീഗ് സെക്രട്ടറി എൻ.പി ഹംസ മാസ്റ്റർ,അഹമ്മദ് കുട്ടി അരയൻങ്കോട്,കുഞ്ഞിമരക്കാർ മലയമ്മ,എൻ.ഹമീദ് മാസ്റ്റർ,റസാഖ് പുള്ളന്നൂർ,എ.കെ ഇബ്രാഹീം ഹാജി,പി.മൊയ്തു ഹാജി,ഫാസിൽ കളൻതോട്,യാസീൻ പാഴൂർ,അഷ്മിൻ മലയമ്മ,റഹീം എം.ടി സംബന്ധിച്ചു. അഹമ്മദ് കുട്ടി എലത്തൂർ സ്വാഗതവും റഊഫ് മലയമ്മ നന്ദിയും പറഞ്ഞു

Post a Comment