തിരുവമ്പാടി: മുക്കം സബ് ജില്ലാ കലോത്സവത്തിന് വേദിയാകുന്ന തിരുവമ്പാടിയിൽ വിപുലമായ ഗതാഗത ക്രമീകരണങ്ങളും സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തിയതായി സംഘാടകർ അറിയിച്ചു. നവംബർ 9 മുതൽ 11 വരെ നടക്കുന്ന മേളയ്ക്ക് തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ, സേക്രട്ട് ഹാർട്ട് യു.പി സ്കൂൾ, ഇൻഫൻ്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവയാണ് പ്രധാന വേദികളാകുന്നത്
.
ആയിരക്കണക്കിന് ആളുകൾ എത്തുന്ന മേളയിൽ വാഹന ഗതാഗതം സുഗമമാക്കാൻ 10 പ്രധാന പാർക്കിംഗ് ഗ്രൗണ്ടുകൾ സജ്ജമാക്കിയിട്ടുണ്ട്. ടൗണിൽ വൺ-സൈഡ് പാർക്കിംഗ് കർശനമാക്കും. തിരുവമ്പാടി - കൂടരഞ്ഞി റോഡിലെ പാർക്കിംഗ് ഉൾപ്പെടെയുള്ള ഗതാഗത നിയന്ത്രണങ്ങൾക്ക് പോലീസും 300-ഓളം വരുന്ന വോളന്റിയർമാരും രംഗത്തുണ്ടാകും. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനും ക്രമസമാധാന പാലനത്തിനും വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾക്കും പോലീസ് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.

Post a Comment