ചാത്തമംഗലം:
മലയാളക്കരയുടെ നന്മയും സംസ്കാരവും ഓർമ്മപ്പെടുത്തി ഈ വർഷത്തെ കേരളപ്പിറവി ദിനാഘോഷം വിവിധ പരിപാടികളോടെ ചാത്തമംഗലം ഗവ. എൽ.പി സ്കൂളിൽ ആഘോഷിച്ചു.
പരിപാടികളുടെ ഉദ്ഘാടനം ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം കെ നദീറ നിർവഹിച്ചു.
വിദ്യാലയ സൗന്ദര്യവൽക്കരണത്തിന്റെ ഉദ്ഘാടനവും ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ. എം കെ അനിഷ് നിർവഹിച്ചു.
കുന്ദമംഗലം ഉപജില്ലയുടെ തനത് പ്രവർത്തനമായ സ്റ്റാഫ് റൂം ലൈബ്രറി പ്രവർത്തനത്തിന്റെ ഭാഗമായി ചാത്തമംഗലം ഗവൺമെണ്ട് എൽ പി സ്കൂളിലെ അധ്യാപകർ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകളുടെ സമാഹാരമായ "ഹൃദയത്തിൽ തൊട്ട താളുകൾ" ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ. രാജീവ് കെ പ്രകാശനം ചെയ്തു .
സി.എം കിഡ്സ് സ്കോളർഷിപ്പ് നേടിയ കുട്ടികളുടെ സർട്ടിഫിക്കറ്റ് വിതരണം മാവൂർ ബി പി സി ശ്രീ. കെ എം എ റഷീദ് നിർവഹിച്ചു.
ഒന്നാം ക്ലാസിലെ കൊച്ചുകൂട്ടുകാരുടെ കുട്ടി പത്രത്തിൻ്റെ പ്രകാശനം മുൻ പ്രധാനാധ്യാപകൻ പ്രേമൻ മാസ്റ്റർ നിർവഹിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള ക്യാഷ് പ്രൈസും ട്രോഫികളും ചടങ്ങിൽ വിതരണം ചെയ്തു.
'എൻ്റെ മലയാളം എൻ്റെ ജീവൻ' എന്ന വിഷയത്തെ ആസ്പദമാക്കി ട്രെയിനറും മോട്ടിവേറ്ററുമായ ഡോക്ടർ. ഹാഷിദ് കെ സി കുട്ടികളുമായി സംവദിച്ചു.
സീനിയർ ടീച്ചർ ഷീബ ടി എം, പി ടി എ വൈസ് പ്രസിഡണ്ട് ദീപ്തി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
പി ടി എ പ്രസിഡണ്ട് ശ്രീനിവാസൻ വി അധ്യക്ഷതവഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ അഷ്റഫ് വി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അബ്ദുൽ റസാക്ക് എം കെ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി


Post a Comment