തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ ദുബൈ മാതൃകയില്‍ കർശന നടപടി സ്വീകരിക്കാൻ സർക്കാർ ആലോചിക്കുന്നതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
കേരളത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ നാലുദിവസത്തെ പരിശോധനയില്‍ ലഹരി ഉപയോഗിച്ച് വാഹനമോടിച്ച 15,000 പേരെ പിടികൂടിയതായും അദ്ദേഹം വ്യക്തമാക്കി. മദ്യപിച്ചുള്ള ഡ്രൈവിങ് ഇനി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ദുബൈയില്‍ കെഎംസിസി ഏർപ്പെടുത്തിയ സിഎച്ച് രാഷ്ട്രസേവ പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബൈയിലേതിന് സമാനമായ ശക്തമായ നിയമങ്ങള്‍ കേരളത്തിലും നടപ്പാക്കാനാണ് ആലോചനയെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
കേരളത്തില്‍ നടത്തിയ നാലുദിവസത്തെ പരീക്ഷണാടിസ്ഥാനത്തിലുള്ള പൊലീസ് പരിശോധനയിലാണ് 15,000 പേർ പിടിയിലായത്. മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

Post a Comment