ഓപ്പറേഷൻ ചക്കക്കൊമ്പൻ ആദ്യഘട്ടം വിജയകരം; ആനയെ മയക്കുവെടി വെച്ചു


ഇടുക്കിയില്‍ ചക്കക്കൊമ്പനെ പിടികൂടാനുള്ള 'ഓപ്പറേഷൻ ചക്കക്കൊമ്പൻ' ദൗത്യത്തിന്റെ ആദ്യഘട്ടത്തില്‍ നിർണായക മുന്നേറ്റം.

ചിന്നക്കനാല്‍ ഓമനക്കുടി ഭാഗത്ത് വെച്ച്‌ ആനയ്ക്ക് ആദ്യ മയക്കുവെടി വെക്കാൻ വനംവകുപ്പിന് സാധിച്ചു. ഏകദേശം പത്ത് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ദൗത്യത്തില്‍ ആദ്യ കടമ്പ പിന്നിട്ടത്. പ്രദേശത്ത് പെയ്ത മഴയും കനത്ത മൂടല്‍മഞ്ഞും ദൗത്യത്തിന് വലിയ വെല്ലുവിളിയായിരുന്നു.തുടർച്ചയായി മൂന്ന് ഡോസ് മയക്കുവെടിയെങ്കിലും നല്‍കാനാണ് വനംവകുപ്പിന്റെ നീക്കം. ആദ്യ ഡോസിന് ശേഷം ചക്കക്കൊമ്പന്റെ പ്രതികരണങ്ങള്‍ നിരീക്ഷിക്കും.





തുടർന്ന് കുങ്കിയാനകളെ സ്ഥലത്തെത്തിച്ച്‌, മയക്കത്തിലാകുന്ന ആനയെ കുങ്കികളുടെ സഹായത്തോടെ നിർത്തിക്കൊണ്ടുതന്നെ റേഡിയോ കോളർ ഘടിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള തുടർനടപടികളിലേക്ക് കടക്കും.സെലാനി ഹൈഡ്രോക്ലോറൈഡ്, കെറ്റാമിൻ ഹൈഡ്രോക്ലോറൈഡ് എന്നിവ ചേർന്ന കോക്ടൈല്‍ മിശ്രിതമാണ് ഡാർട്ട് ഉപയോഗിച്ച്‌ ആനയ്ക്ക് നല്‍കിയത്. വേഗത്തില്‍ മയക്കം വരുത്താൻ ഈ മിശ്രിതം സഹായിക്കും. വലിയ ശരീരപ്രകൃതിയുള്ള കൊമ്പനായതിനാല്‍ മയങ്ങാൻ കൂടുതല്‍ സമയമെടുത്തേക്കാമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. വെറ്റിനറി സംഘത്തിന്റെ പ്രത്യേക മേല്‍നോട്ടത്തിലാണ് മയക്കുവെടി വെച്ചത്. മയക്കുവെടിയോടുള്ള ചക്കക്കൊമ്പന്റെ പ്രതികരണം നിർണായകമാണെന്നും, ആനയുടെ അപ്രതീക്ഷിത നീക്കങ്ങള്‍ ദൗത്യത്തെ കൂടുതല്‍ സങ്കീർണ്ണമാക്കിയേക്കാമെന്നും അധികൃതർ ചൂണ്ടിക്കാണിക്കുന്നു.

Post a Comment

Previous Post Next Post
Paris
Paris