ഡൽഹി: എസ് ഐ ആർ വിഷയത്തിൽ ഗ്യാനേഷ് കുമാറിനെതിരായ സമരത്തിനിടെ ഡൽഹി ജന്തർ മന്ദറിൽ ഉയരുന്ന മുദ്രാവാക്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. വോട്ട് മോഷ്ടിക്കുന്നവരേ, അധികാരം ഒഴിയുക. വരികൾക്കിടയിലൂടെ സമരക്കാർ അധികാരത്തിൽ ഇരിക്കുന്നവരോട് ആവശ്യപ്പെടുന്നത് ഈ ഒറ്റ കാര്യം മാത്രമാണ്. എസ് ഐ ആറിലെ കൂട്ട പേരുവെട്ടൽ നടപടിയിലൂടെ വെട്ടിലായ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് മുന്നിൽ സമരക്കാർ മറ്റൊരു മുദ്രാവാക്യം കൂടി മുന്നോട്ടുവയ്ക്കുന്നു.
‘റദ്ദ് കരോ എസ് ഐ ആർ… സ്ക്രാപ്പ് എസ് ഐ ആർ’… വോട്ട് ചോർ ഗദ്ദി ചോഡ് തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ജന്തർ മന്ദർ സമരത്തിൽ ഉയരുന്നത്. അധികാരത്തിൽ ഒരു നിമിഷം പോലും തുടരാൻ ഗ്യാനേഷ് കുമാറിന് അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടുന്ന പ്രതിഷേധക്കാർ രാജിവെച്ച് പുറത്തുപോകാനും ആവശ്യപ്പെടുകയാണ്.
“Gaddaar Gyaanu Must Go, Gyanesh BRO, RESIGN കരോ തുടങ്ങിയ മുദ്രാവാക്യങ്ങളും സിജെപി പ്രതിഷേധ വേദികളിൽ ഗ്യാനേഷ് കുമാറിനെതിരെ ശക്തിയായി ഉയരുകയാണ്. തോട് ചോർ ഗദി ചോഡ് അടക്കം ഓരോ ദിവസം കൂടുന്തോറും മുദ്രാവാക്യങ്ങളുടെ ശക്തിയും പ്രതിഷേധങ്ങളുടെ എണ്ണവും വളരുകയാണ്.
അതേസമയം, ഗ്യാനേഷിന്റെ രാജിയിൽ കുറഞ്ഞതൊന്നും പ്രതിഷേധക്കാർ
ആവശ്യപ്പെടുന്നില്ല. കാരണം,മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാർ അധികാരമേറ്റതിന് ശേഷം ഒരു പിടി വിവാദങ്ങളാണ് ഉയർന്നു വന്നത്. എസ് ഐ ആറിലെ കൂട്ട പേരു വെട്ടൽ മുതൽ ഒടുവിൽ വന്ന കമ്മിഷനിലെ ഐക്യമില്ലായ്മ വരെ ഒന്നര വർഷം വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു.

Post a Comment