കൂടരഞ്ഞിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, അഞ്ചുപേർക്ക് ഗുരുതര പരിക്ക്



കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്തിലെ പിടിക്കപ്പാറയ്ക്ക് സമീപം നിയന്ത്രണം വിട്ട ഓപ്പൺ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന അഞ്ചുപേരുടെ നില ഗുരുതരമാണ്. രണ്ടുപേർക്ക് നിസ്സാര പരിക്കേറ്റു.
കക്കാടംപൊയിൽ ഭാഗത്തുനിന്ന് വരികയായിരുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്.





 അപകടസമയത്ത് ഡ്രൈവർ ഉൾപ്പെടെ എട്ടുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരുടെ നേതൃത്വത്തിൽ ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെ ആംബുലൻസുകളിൽ വിവിധ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. നാട്ടുകാർ പ്രദേശത്ത് ഗതാഗത നിയന്ത്രണത്തിനും സഹകരിച്ചു.
മരിച്ചയാളെക്കുറിച്ചോ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമായിട്ടില്ല.

Post a Comment

Previous Post Next Post
Paris
Paris