കോഴിക്കോട് : ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്റെ കോഴിക്കോട് സന്ദർശനവുമായി ബന്ധപ്പെട്ട് നഗരത്തിൽ ഒക്ടോബർ 15, 16 തീയതികളിൽ വൈകിട്ട് നാലു മുതൽ ഏഴു മണി വരെ ഗതാഗതനിയന്ത്രണം.
പ്രധാനമായും തൊണ്ടയാട്, അരയിടത്തുപാലം, മാവൂർ റോഡ്, മാനാഞ്ചിറ, പാളയം, ഫ്രാൻസിസ് റോഡ് ജംക്ഷൻ, ചാലപ്പുറം, മാങ്കാവ് ഭാഗങ്ങളിലാണ് ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടാകുക. ആശുപത്രികൾ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ടവർ നിയന്ത്രണങ്ങൾക്ക് അനുസരിച്ച് യാത്രകൾ ക്രമീകരിക്കണമെന്ന് പൊലീസ്.

Post a Comment