ആഗോള ഭക്ഷ്യവില നാല് വർഷത്തെ ഉയർന്ന നിലയിൽ;പഞ്ചസാരയ്ക്കും ധാന്യങ്ങൾക്കും വില കൂടിതുടര്‍ച്ചയായ മൂന്നാം മാസമാണ് പഞ്ചസാര വില ഉയരുന്നത്



ന്യൂഡല്‍ഹി:ആഗോള ഭക്ഷ്യവിലകള്‍ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. കാലാവസ്ഥാ ആശങ്കകളും ആഗോള തലത്തിലെ വിതരണ തടസ്സങ്ങളും ചരക്ക് ഗതാഗതത്തെയും വിപണികളെയും ബാധിച്ചതായി ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാര്‍ഷിക സംഘടന അറിയിച്ചു. 




എഫ്എഓയുടെ ഭക്ഷ്യവില സൂചിക സെപ്റ്റംബറില്‍ ശരാശരി 136.0 പോയിന്റായി ഉയര്‍ന്നു. ഓഗസ്റ്റിലെ പുതുക്കിയ 134.0 പോയിന്റില്‍ നിന്നാണ് ഈ വര്‍ധന. 2022 നവംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്.

വോട്ട് ചോര്‍ച്ച രാജ്യദ്രോഹപരമായ കുറ്റം, ഗ്യാനേഷ് കുമാര്‍ രാജിവെക്കണം: സഫാരി സൈനുല്‍ ആബിദീന്‍
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ക്കൊപ്പം ഹോര്‍മൂസ് കടലിടുക്കിലെയും കരിങ്കടലിലെയും ഗതാഗത തടസ്സങ്ങളും ഭക്ഷ്യവില ഉയരാന്‍ കാരണമായി. ഈ സമ്മര്‍ദ്ദങ്ങള്‍ തുടര്‍ന്നാല്‍ ഭക്ഷ്യ-ഊര്‍ജ ഇറക്കുമതിയെ കൂടുതല്‍ ആശ്രയിക്കുന്ന രാജ്യങ്ങളില്‍ ഭക്ഷ്യവില കയറ്റം ഉണ്ടാകാമെന്ന് ഭക്ഷ്യ-കാര്‍ഷിക സംഘടനാ ചീഫ് ഇക്കണോമിസ്റ്റ് മാക്‌സിമോ ടൊറേറോ പറഞ്ഞു.

 പ്രധാന ഭക്ഷ്യവിഭവങ്ങളില്‍ പഞ്ചസാര വിലയിലാണ് ഏറ്റവും വലിയ വര്‍ധന രേഖപ്പെടുത്തിയത്. ഓഗസ്റ്റിനെ അപേക്ഷിച്ച് സെപ്റ്റംബറില്‍ പഞ്ചസാര വില സൂചിക 6.1 ശതമാനം ഉയര്‍ന്നു. തുടര്‍ച്ചയായ മൂന്നാം മാസമാണ് പഞ്ചസാര വില ഉയരുന്നത്. ഇതോടെ അന്താരാഷ്ട്ര തലത്തില്‍ പഞ്ചസാര വില 18 മാസത്തിനിടയിലെ ഉയര്‍ന്ന നിലയിലെത്തി. പ്രധാന പഞ്ചസാര ഉല്‍പ്പാദന മേഖലകളിലെ പ്രതികൂല കാലാവസ്ഥയും വിതരണ ആശങ്കകളുമാണ് വിലയെ സ്വാധീനിച്ചത്. 

ശക്തമായ എല്‍ നിനോ കാലാവസ്ഥയെക്കുറിച്ചുള്ള ആശങ്കകള്‍ ഉല്‍പ്പാദനത്തെയും ബാധിച്ചു.ധാന്യവിലയിലും വലിയ വര്‍ധനയാണ് സെപ്റ്റംബറില്‍ രേഖപ്പെടുത്തിയത്. യുഎന്‍ ഭക്ഷ്യ-കാര്‍ഷിക സംഘടനയുടെ ധാന്യവില സൂചിക സെപ്റ്റംബറില്‍ പ്രതിമാസ അടിസ്ഥാനത്തില്‍ 5.1 ശതമാനം ഉയര്‍ന്നു. അമേരിക്കയിലെ ചോളം ഉല്‍പ്പാദനം കുറഞ്ഞതും കരിങ്കടല്‍ വഴിയുള്ള ധാന്യ കയറ്റുമതിയിലെ തടസ്സങ്ങളുമാണ് ഇതിന് കാരണമായത്.

പാം ഓയില്‍ വില വര്‍ധിച്ചതിനെ തുടര്‍ന്ന് സസ്യ എണ്ണ വില സെപ്റ്റംബറില്‍ 0.9 ശതമാനം ഉയര്‍ന്നു. ആവശ്യകത ശക്തമാവുകയും കാലാവസ്ഥാ സാഹചര്യങ്ങള്‍ ഉല്‍പ്പാദനത്തെ ബാധിച്ചേക്കുമെന്ന ആശങ്കയും വന്നതോടെ വില ഉയര്‍ന്നു. അതേസമയം മാംസവില സൂചിക 1.1 ശതമാനം കുറഞ്ഞു. കോഴിയിറച്ചി വിലയിലുണ്ടായ കുറവും യൂറോപ്യന്‍ യൂണിയനില്‍ പുതിയ ഇറക്കുമതി നിയമങ്ങള്‍ വന്നതോടെ ആവശ്യകത കുറഞ്ഞതും മാംസവില കുറയാന്‍ കാരണമായി.


Post a Comment

Previous Post Next Post
Paris
Paris