കട്ടാങ്ങൽ : ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസിന്
അടുത്ത് നിർമ്മാണ പ്രവർത്തനം നടക്കുന്നയിടത്തെ
അതിഥി സംസ്ഥാന തൊഴിലാളികൾക്കായി സ്ക്രീനിങ് ക്യാമ്പ് സംഘടിപ്പിച്ചു. വെക്ടർ കൺട്രോൾ യൂണിറ്റിലെ ഹെൽത്ത് സൂപ്പർവൈസർ സിജു കെ നായർ ഉദ്ഘാടനം ചെയ്തു
.ഫീൽഡ് അസിസ്റ്റൻറ് കെ ഇസ്മയിൽ അധ്യക്ഷനായി. ഡി വി സി യൂണിറ്റ് ജീവനക്കാരായ പി പ്രശോഭ് , സുഗേഷ് ടി പി, എ ബിനിത ചന്ദ്രൻ നേതൃത്വം നല്കി.
മലമ്പനി, മന്ത് രോഗ നിർണയ പരിശോധനയും ബോധവൽക്കരണ ക്ലാസ്സും നടത്തി.

Post a Comment