സംസ്ഥാന കായിക മേളക്ക് സുരക്ഷിതവും സുലഭവുമായി കുടിവെള്ളം ലഭ്യമാക്കും വെൽഫെയർ കമ്മറ്റി



കോഴിക്കോട് : ഒക്ടോബർ 25 മുതൽ 31 വരെ കോഴിക്കോട് എൻ ഐ ടി ഗ്രൗണ്ട് പ്രധാന വേദിയായും പരിസര പ്രദേശങ്ങളിലെ വിവിധ മൈതാനങ്ങൾ മറ്റു വേദികളായും നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്ന പതിനായിരത്തോളം വരുന്ന മത്സരാർത്ഥികൾ ഓഫീഷ്യൽസ്, മറ്റെല്ലാവർക്കും സുരക്ഷിതവും , സുലഭവുമായി കുടിവെള്ളം ലഭ്യമാക്കാൻ സംസ്ഥാന കായികമേള വെൽഫെയർ കമ്മിറ്റി തീരുമാനിച്ചു




 . ഗ്രീൻ പ്രോട്ടോകോൾ നിയമങ്ങൾ പാലിച്ച് മൺകൂജകൾ തണ്ണീർ കൂജകളിലായിരിക്കും വെള്ളം വിതരണം നടത്തുക ഇതിനുവേണ്ട സംവിധാനങ്ങൾ ഒരുക്കിയതായി വെൽഫെയർ കമ്മിറ്റി അറിയിച്ചു . ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എംകെ അനീഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കമ്മിറ്റി ചെയർമാൻ കെ.കെ രമ എംഎൽഎ ഉദ്ഘാടനം ചെയ്തു കൺവീനർ കെ എം എ നാസർ ജോയിൻ്റ് മൽവീനർ മാരായ മുഹമ്മദ് അസ് ലം, എബീ ദേവസ്യ,ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സലിം കുന്നത്ത് ,വൈസ് ചെയർമാന്മാരായ ടി എം ജോസഫ്, റോയ് മുരിക്കോലി, വി പി പുഷ് വേണി, അജിത ആണിയം വീട്ടിൽ , ഫൗസിയ മുഹമ്മദ് അൻഷിദ,സുബൈദ പുതിയാടം,രാജേന്ദ്രൻ മാസ്റ്റർ, ഡോ: ജോസ് ജോൺ,തുടങ്ങിയവർ സംസാരിച്ചു

Post a Comment

Previous Post Next Post
Paris
Paris