അന്തരിച്ചു


ചേന്ദമംഗല്ലൂർ : ചേന്നമംഗലൂരിലെ മത സാംസ്കാരിക പൊതു മേഖലകളിൽ നിറസാന്നിധ്യവും ജമാഅത്തെ ഇസ്ലാമിയുടെ ആദ്യകാല സജീവ പ്രവർത്തകനും ആയിരുന്നു പെട്ട്യാൻ തൊടിക സി.ടി മമ്മദ് മാസ്റ്റർ അന്തരിച്ചു .





33 വർഷക്കാലം അധ്യാപകനായി വയനാട് ,മലപ്പുറം, കോഴിക്കോട് ജില്ലകളിൽ സേവനം അനുഷ്ഠിച്ചു. മികച്ച സാമൂഹിക പ്രവർത്തകൻ ആയിരുന്ന അദ്ദേഹം പുൽപറമ്പ് മസ്ജിദ് അൽഹമാദി പള്ളി സെക്രട്ടറി, പെൻഷൻ അസോസിയേഷൻ സെക്രട്ടറി, ഇസ്ലാഹിയ അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പർ , ഒതയമംഗലം മഹല്ല് പള്ളി എക്സിക്യൂട്ടീവ് മെമ്പർ, ചേന്ദമംഗലൂർ സീനിയർ സിറ്റിസൺ എക്സിക്യൂട്ടീവ് മെമ്പർ, വെസ്റ്റ് ചേന്ദമംഗല്ലൂർ ജമാഅത്ത് പള്ളി എക്സിക്യൂട്ടീവ് മെമ്പർ, എന്നീ മേഖലകളിലെ ഭാരവാഹിത്വങ്ങൾ വഹിച്ചിരുന്നു.

സി ടി ഉണ്ണിമോയി കുട്ടിയുടെയും ആയിഷുമ്മയുടെയും മകനാണ്. ഭാര്യ പാത്തുമ്മ എടക്കണ്ടി. മക്കൾ : അബ്ദുറഷീദ് (ഖത്തർ പോലീസ് ഡിപ്പാർട്ട്മെൻറ്) , സുലൈഖ (മൂഴിക്കൽ ),കുഞ്ഞു മൊയ്തീൻ (ബാറ്ററി ഹൗസ് ,ഓമശ്ശേരി ),നസീമ (മുണ്ടുമുഴി ), ഇൽയാസ് (കായിക അധ്യാപകൻ ഹിമായതുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂൾ ( കോഴിക്കോട്)

മരുമക്കൾ: സാജിദ (മാവൂർ), മൈമൂന (ചെറുവാടി ), തസ്നിം റഹ്മാൻ (കാലിക്കറ്റ് ഗേൾസ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ കോഴിക്കോട്), അബ്ദുൽ കരീം (മൂഴിക്കൽ), അഷ്റഫ് (മുണ്ടുമുഴി)

Post a Comment

Previous Post Next Post
Paris
Paris