നീതിക്കായി പ്രതിഷേധിച്ചവരെ 'ദുഷ്ടന്മാർ' എന്ന് വിശേഷിപ്പിച്ച് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത; വിവാദമായി പരാമർശം



ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പിയുടെ (കോക്ക്രോച്ച് ജനതാ പാർട്ടി) നേതൃത്വത്തിൽ ജന്തർ മന്തറിൽ നടന്ന 'ജന്തർ മന്തർ 2.0' പ്രതിഷേധത്തിനിടെ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത നടത്തിയ പ്രസ്താവന വിവാദമായി.





രാജ്യത്തിന്റെ പുരോഗതിക്ക് തടസ്സം സൃഷ്ടിക്കുന്ന ആ ദുഷ്ടന്മാർക്ക് ദേവി നല്ല ബുദ്ധി കൊടുക്കട്ടെ, അല്ലെങ്കിൽ അവരെ ശിക്ഷിക്കട്ടെ. ഡൽഹിയെ നശിപ്പിക്കാൻ ഞങ്ങൾ അനുവദിക്കില്ല" എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

അതേസമയം, സമരത്തിൽ പങ്കെടുത്തവർ ഈ പ്രസ്താവനയെ ശക്തമായി വിമർശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്കെതിരെ ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവരെ 'ദുഷ്ടന്മാർ' എന്ന് വിശേഷിപ്പിക്കുന്നത് പ്രതിഷേധ സ്വരങ്ങളെ അടിച്ചമർത്താനുള്ള ശ്രമമാണെന്ന് അവർ ആരോപിച്ചു.

പ്രതിഷേധത്തിനിടെ സി.ജെ.പി നേതാക്കളായ അഭിജിത് ദീപ്കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തതും പ്രതിഷേധങ്ങൾക്ക് ഇടയാക്കി. ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും പ്രതിഷേധം തുടരുമെന്നും സമരക്കാർ അറിയിച്ചു

Post a Comment

Previous Post Next Post
Paris
Paris