ചിപ്സൻ ഹെലികോപ്റ്റർ ഇനി വേണ്ട, കരാർ പുതുക്കുന്നില്ല; നിലപാട് വ്യക്തമാക്കി സർക്കാർ



തിരുവനന്തപുരം: ചിപ്‌സനുമായുള്ള വാടക ഹെലികോപ്റ്റർ കരാർ പുതുക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ. ലോകായുക്തക്ക് മുമ്പാകെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ലോകയുക്തക്ക് മുന്നിലെത്തിയ രണ്ടു ഹരജികൾ പരിഗണിക്കവെയാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.






മുഖ്യമന്ത്രി മലപ്പുറത്തേക്ക് പോയത് വ്യക്തിപരമായ കാര്യങ്ങൾക്കല്ലെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അറിയിച്ചു. കേസ് നവംബർ മൂന്നിലേക്ക് മാറ്റി. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചാർട്ടേഡ് വിമാനയാത്രക്കെതിരായ പരാതിയിൽ രേഖകൾ ഹാജരാക്കാൻ ലോകായുക്ത നേരത്തേ ആവശ്യപ്പെട്ടിരുന്നു. പൊതുപ്രവർത്തകനായ കെ.എം. ഷാജഹാൻ നൽകിയ പരാതിയിലായിരുന്നു ലോകായുക്തയുടെ നടപടി. സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും മുഖ്യമന്ത്രി നടത്തിയെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം.

നിലവിലെ കരാര്‍ പ്രകാരം പ്രതിമാസം 25 മണിക്കൂര്‍ പറക്കലിന് 80 ലക്ഷം രൂപയാണ് വാടക. അധികമായി പറക്കുന്ന ഓരോ മണിക്കൂറിനും 90,000 രൂപ വീതവും നല്‍കണം. ഹെലികോപ്റ്റര്‍ ഉപയോഗിച്ചില്ലെങ്കിലും വാടക നല്‍കണമെന്നാണ് കരാറിലെ വ്യവസ്ഥ.

ഇതിന്റെ കാലാവധി അവസാനിച്ചതിന് പിന്നാലെ കരാര്‍ പുതുക്കണമെന്ന് ഡി.ജി.പി ശിപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ പുതിയ ടെന്‍ഡര്‍ വിളിക്കുന്നത് ചെലവ് വര്‍ധിക്കാന്‍ ഇടയാക്കുമെന്നാണ് സര്‍ക്കാറിന്റെ വിലയിരുത്തല്‍. നേരത്തെ പവന്‍ ഹന്‍സുമായിട്ടായിരുന്നു സര്‍ക്കാറിന്റെ കരാര്‍. പിന്നീട് ചിപ്‌സണ്‍ ഏവിയേഷനുമായി കരാറിൽ ഒപ്പുവെച്ചു. മണിക്കൂറിന് നാല് ലക്ഷം രൂപ നിരക്കില്‍ സര്‍വിസ് നല്‍കാമെന്നായിരുന്നു കരാര്‍ അവസാനിച്ചതിന് ശേഷം ചിപ്സണ്‍ നല്‍കിയ വാഗ്ദാനം.

Post a Comment

Previous Post Next Post
Paris
Paris