കൂളിമാട് അങ്ങാടി ജംഗ്ഷൻ ട്രാഫിക് നിയന്ത്രണത്തിന് ഉദ്യോഗസ്ഥനെ നിയമിക്കണം



 കൂളിമാട് : 
ഗ്രാമീണ വികസനത്തിന്റെ കുതിപ്പിൽ വാഹനങ്ങളുടെ ആധിക്യത്തിൽ വീർപ്പു മുട്ടുന്ന കൂളിമാട് അങ്ങാടിയിൽ ട്രാഫിക് നിയന്ത്രിക്കാൻ ഒരു പോലീസുകാരനെ നിയമിക്കണം എന്ന ആവശ്യം ശക്തമാകുന്നു.
കൂളിമാട് അക്ഷര അടക്കമുള്ള ക്ലബ്ബുകളും സാമൂഹിക, രാഷ്ട്രീയ സംഘടനകളും, ഓട്ടോ തൊഴിലാളികളും നിരവധി പരാതികൾ ഇതിനോടകം സമർപ്പിച്ചിട്ടുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്ന് നാട്ടുകാർ ആരോപിക്കുന്നു.




 വൈകുന്നേരങ്ങളിൽ മത്സ്യ കച്ചവടവും, വൈവിദ്ധ്യംങ്ങളായ ഭക്ഷണ വിഭവങ്ങളും, വായോജന പാർക്കും, 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്ലിനിക്കും, പെട്രോൾ പമ്പ് അടക്കമുള്ള ഒരു നഗരത്തിൽ ലഭിക്കുന്ന മിക്കവാറും സൗകര്യങ്ങളും ഇന്ന് കൊച്ചു ഗ്രാമമായ കൂളിമാട്ടിൽ ലഭ്യമാണ്. അതിനാൽ ധാരാളം സഞ്ചാരികൾ ദിനേന ഇവിടെത്തുന്നു. അവർക്ക് വേണ്ട പാർക്കിംഗ് അടക്കമുള്ള സൗകര്യങ്ങൾ ലഭ്യമാക്കാൻ അധികൃതർ തയ്യാറായില്ലെങ്കിൽ വലിയ ഗതാഗത കുരുക്കും, അപകടങ്ങളും കൂളിമാട് ഉണ്ടാകും എന്നത് ഉറപ്പാണ്.

Post a Comment

Previous Post Next Post
Paris
Paris