സംസ്ഥാന സ്‌കൂൾ കായിക മേള : സുവനീർ കവർ പ്രകാശനം നടത്തി



കുന്ദമംഗലം :സംസ്ഥാന സ്‌കൂൾ കായികമേളയുടെ ഭാഗമായി സുവനീർ കമ്മറ്റി പുറത്തിറക്കുന്ന സുവനീറിൻ്റെ കവർ പ്രകാശനം വിദ്യാഭ്യാസ മന്ത്രി അഡ്വ:എൻ.ഷംസുദ്ദീൻ നിർവഹിച്ചു . കായിക കേരളത്തിൻ്റെ ചരിത്രവും വികാസവും നേട്ടങ്ങളും ഉൾക്കൊള്ളുന്ന സുവനീറിൽ കോഴിക്കോട്ട് നടക്കുന്ന മേളയുടെ തുടിപ്പുകളും ഉൾക്കൊള്ളിക്കും . പ്രകാശന ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ എം.എ റസാഖ് എം.എൽ .എ അധ്യക്ഷത വഹിച്ചു .




 സുവനീർ കമ്മറ്റി ചെയർപേഴ്സൻ അഡ്വ:വിദ്യ ബാലകൃഷ്ണൻ എം.എൽ.എ , വി.കെ. ഫൈസൽ ബാബു എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ , പൊതു വിദ്യാഭ്യാസ സെക്രട്ടറി സജിത് ബാബു , പൊതു വിദ്യാഭ്യാസ ഡയരക്ടർ അരുൺ വിജയൻ, ഡി.ഡി.ഇ അമൃത , സുവനീർ കമ്മറ്റി കൺവീനർ ഇ.ടി.കെ ഇസ്മായിൽ , ഭാരവാഹികളായ ശുക്കൂർ കോണിക്കൽ , ടി.കെ ജുമാൻ , സാജന ജി നായർ , ഷീജ സുരേന്ദ്രൻ , ആർ .അബ്ദുല്ലത്തീഫ് പ്രസംഗിച്ചു

Post a Comment

Previous Post Next Post
Paris
Paris