മാവൂർ പഞ്ചായത്തിൽ പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് യജ്ഞം ഉദ്ഘാടനം ചെയ്തു

മാവൂർ : മാവൂർ ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണം 2026-27 പദ്ധതിയുടെ ഭാഗമായി തെരുവുനായ്ക്കൾക്കുള്ള പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് യജ്ഞം പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി മുനീറത്ത് ടീച്ചർ ഉദ്ഘാടനം ചെയ്തു. തെരുവുനായ്ക്കളിലെ പേവിഷബാധ തടയുന്നതിന് പഞ്ചായത്തിൻറെ വിവിധ വാർഡുകളിൽ വാക്സിനേഷൻ ഊർജ്ജിതമായി നടപ്പിലാക്കുമെന്ന് ജനപ്രതിനിധികൾ അറിയിച്ചു.





വൈസ് പ്രസിഡൻറ് ശ്രീ സി പി കൃഷ്ണൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഗീതാമണി, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ NP അഹമദ്, വാർഡ് മെമ്പർ അനസ് പി സി എന്നിവർ പങ്കെടുത്തു. വെറ്ററിനറി സർജൻ ഡോ ഇന്ദു കെ, അസിസ്റ്റൻറ് ഫീൽഡ് ഓഫീസർ ശ്രീജേഷ് എം ബി എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris