സഖാവ് മത്തായി ചാക്കോ അനുസ്മരണവും പൊതുസമ്മേളനവും തിരുവമ്പാടിയിൽ സംഘടിപ്പിച്ചു



തിരുവമ്പാടി: സഖാവ് മത്തായി ചാക്കോ അനുസ്മരണ റാലിയും പൊതുസമ്മേളനവും തിരുവമ്പാടിയിൽ എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് സ. എം. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു.
മത്തായി ചാക്കോ വിദ്യാഭ്യാസം നേടിയ തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ മികച്ച വിദ്യാർത്ഥിക്ക് ഏർപ്പെടുത്തിയ 20-ാമത് എൻഡോവ്മെന്റ് അഭിനയന ബാബുവിന് സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം പി. മോഹനൻ മാസ്റ്റർ സമ്മാനിച്ചു. 




മത്തായി ചാക്കോ ദിനാചരണത്തിന്റെ ഭാഗമായി നാല് കാറ്റഗറികളിലായി നടത്തിയ ജില്ലാതല ചിത്രരചന മത്സരത്തിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടിയവർക്ക് ക്യാഷ് അവാർഡും ട്രോഫിയും ചടങ്ങിൽ വിതരണം ചെയ്തു.
യോഗത്തിൽ വി.കെ. വിനോദ് അധ്യക്ഷത വഹിച്ചു. ഫിറോസ് ഖാൻ സ്വാഗതം ആശംസിച്ചു. ടി. വിശ്വനാഥൻ, ലിന്റോ ജോസഫ്, ജോണി ഇടശ്ശേരി, കെ.ടി. ബിനു, ജലീൽ ഇ.ജെ., ദീപു പ്രേംനാഥ്, സി.എൻ. പുരുഷോത്തമൻ, ഗണേഷ് ബാബു, ഗീത വിനോദ്, റോയ് തോമസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris