68-ാമത് കേരള സംസ്ഥാന സ്കൂൾ കായികമേളയുടെ മീഡിയ ലോഞ്ചിങ് കോഴിക്കോട് ബീച്ചിൽ നടന്നു



കോഴിക്കോട്: 68-ാമത് കേരള സംസ്ഥാന സ്കൂൾ കായികമേളയുടെ മീഡിയ ലോഞ്ചിങ് കോഴിക്കോട് ബീച്ചിൽ ഒക്ടോബർ 17-ന് ശനിയാഴ്ച വൈകിട്ട് 3.30-ന് നടന്നു.




എം. എ. റസാഖ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അഡ്വ. ഫൈസൽ ബാബു എം.എൽ.എ. അധ്യക്ഷത വഹിച്ചു. കായിക മാധ്യമപ്രവർത്തകൻ കമാൽ വരദൂർ മുഖ്യാതിഥിയായി. കോഴിക്കോട് ഡി.ഡി.ഇ. അമൃത മുഖ്യപ്രഭാഷണം നടത്തി.

ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെ എസ്.പി.സി., എൻ.സി.സി. കേഡറ്റുകൾ അണിനിരന്ന വർണാഭമായ വിളംബരജാഥയും സംഘടിപ്പിച്ചു.

പി.എം. മുഹമ്മദലി, ഹിബത്തുല്ല, എൻ.പി.എ. കബീർ, ഇ.സി. നൗഷാദ്, കെ. ബിജുല എന്നിവർ ആശംസകൾ നേർന്നു. കൺവീനർ പി.കെ.എ. സത്താർ സ്വാഗതവും സുബൈർ മടവൂർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris