സംസ്ഥാനത്തെ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഒക്ടോബർ 15 മുതല്‍ 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്‌മെന്റുകള്‍ സ്വീകരിക്കില്ലെന്ന് കേരള ഹോട്ടല്‍ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ.ഇത്തരം ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് തീരുമാനം.
യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏർപ്പെടുത്തുന്നത് ഡിജിറ്റല്‍ പണമിടപാടുകളെ നിരുത്സാഹപ്പെടുത്തുമെന്ന് അസോസിയേഷൻ ഭാരവാഹികള്‍ പറഞ്ഞു. 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കാനുള്ള നീക്കം പിൻവലിക്കണം. അല്ലെങ്കില്‍ ഫീസ് ബാധകമാകുന്ന പരിധി 10,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകളായി ഉയർത്തണമെന്നും അസോസിയേഷൻ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Post a Comment