SSLC,PLUS TWO പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു



അരയങ്കോട് : മൂന്ന് പതിറ്റാണ്ടിലധികമായി വിദ്യാഭ്യാസ - സാമൂഹിക - സാംസ്കാരിക - ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന എഡ്യുക്കേഷണൽ & കൾച്ചറൽ ഓർഗനൈസേഷൻ (എക്കോ) അരയങ്കോട് കമ്മിറ്റി MBBS, എസ്.എസ്.എൽ. സി, പ്ലസ് ടു, അബാക്കസ്, LSS,മദ്രസ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.




 ചടങ്ങ് എം. എ.റസാഖ് മാസ്റ്റർ MLA ഉൽഘാടനം ചെയ്തു. പരീക്ഷകളിൽ ഉന്നത വിജയം നേടുന്നതോടൊപ്പം തന്നെ ജീവിതവിജയം കൈവരിക്കാൻ ആവശ്യമായ ലക്ഷ്യബോധം രൂപപ്പെടുത്തി എടുക്കണമെന്നും ആധുനിക കാലത്ത് മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടാതെ നോക്കണമെന്നും അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ നിന്നും ഫസ്റ്റ് ക്ലാസോട് കൂടി MBBS ബിരുദം നേടിയ ഡോക്ടർ നസ്മിയ നാസറിനെയും കായംകുളം MSMHS ൽ നിന്നും 26 വർഷത്തെ സ്തുത്യർഹ സേവനത്തിന് ശേഷം വിരമിച്ച കെ.എം. അബ്ദുൽ മജീദ് മാസ്റ്ററെയും ചടങ്ങിൽ വെച്ച് ആദരിച്ചു.

 ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ എം.കെ. നദീറ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എ.കെ.സുബൈദ, സ്മിജ സി.കെ എന്നിവരും , വി കെ അബ്ദുള്ള,എം. പി. സത്താർ മാസ്റ്റർ, നാസർ ടി. കെ, അഹമ്മദ് കുട്ടി കെ എം, ഉസ്മാൻ കെ. എം , ശരീഫ് കാക്കാശേരി, സുൽഫിക്കർ. വി.കെ , ഹബീബ് പി പി, ബഷീർ മാസ്റ്റർ എ കെ , മിസ്ഹബ് ടി.കെ , നാസർ കെ.എം. നൂറുൽ അമീൻ എംപി.എന്നിവരും ആശംസകൾ അർപ്പിച്ചു. എക്കോ പ്രസിഡന്റ് കെ.എം. മജീദ് മാസ്റ്റർ സ്വാഗതവും സെക്രട്ടറി ഷാഹിദ് എ.കെ. നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris