തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ 'നന്ദു'വിന് ദയാവധം നടത്തി



തൃശൂർ: പുത്തൂർ സുവോളജിക്കല്‍ പാർക്കില്‍ പരിചരണത്തിലായിരുന്ന 'നന്ദു' എന്ന ആണ്‍കടുവയുടെ ദയാവധം നടത്തി.

വയനാട്ടില്‍നിന്ന് രക്ഷപ്പെടുത്തി പുത്തൂരിലെത്തിച്ച നന്ദുവിന് വായയില്‍ അർബുദം സ്ഥിരീകരിച്ചിരുന്നു. വിദഗ്ധ വെറ്ററിനറി ഡോക്ടർമാരുടെ മേല്‍നോട്ടത്തില്‍ ചികിത്സ നല്‍കിയിരുന്നെങ്കിലും രോഗം മൂർച്ഛിക്കുകയും ഭക്ഷണം കഴിക്കാൻ സാധിക്കാത്ത വിധം ആരോഗ്യനില വഷളാവുകയും ചെയ്തു.




രോഗതീവ്രത മൂലം കടുവ അനുഭവിച്ച കടുത്ത വേദന കണക്കിലെടുത്തും ആരോഗ്യനിലയില്‍ പുരോഗതിക്ക് സാധ്യതയില്ലെന്ന വെറ്ററിനറി വിദഗ്ധരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലും ചീഫ് വൈല്‍ഡ് ലൈഫ് വാർഡന്റെ ഉത്തരവ് പ്രകാരമാണ് ദയാവധം നടത്തിയത്. മണ്ണുത്തി വെറ്ററിനറി സർവകലാശാലയില്‍ പോസ്റ്റ് മോർട്ടം നടപടി പൂർത്തിയാക്കിയ ശേഷം മൃതദേഹം മാനദണ്ഡങ്ങള്‍ പാലിച്ച്‌ സുവോളജിക്കല്‍ പാർക്ക് വളപ്പില്‍ സംസ്‌കരിച്ചു.

Post a Comment

Previous Post Next Post
Paris
Paris