പ്രശസ്ത ഗായകൻ നിസാർ വയനാട് ദുബായിൽ ഹൃദയാഘാതം മൂലം നിര്യാതനായി.
ഗൾഫ് നാടുകളിലെ സംഗീത വേദികളിലെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം, ഒട്ടനവധി ഗാനമേളകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും സംഗീതാസ്വാദകരുടെ പ്രിയങ്കരനായി മാറിയിരുന്നു. നാടൻ പാട്ടുകളിലും മാപ്പിളപ്പാട്ടുകളിലും തന്റെതായ ആലാപന ശൈലി കൊണ്ട് ശ്രദ്ധേയനാണ്.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.

Post a Comment