മുളക്കഷ്‌ണങ്ങൾ കൗതുക വസ്തുക്കളാക്കി മർക്കസ് ഗേൾസ് എച് എസ് എസ്



 കാരന്തൂർ: ഒഴിവാക്കിയ മുളക്കഷ്ണങ്ങൾ കൗതുക 
വസ്തുക്കളാക്കി പാകപ്പെടുത്തി ശ്രദ്ധേയമാവുകയാണ് കാരന്തൂർ മർക്കസ് ഗേൾസ് എച് എസ് എസ് വിദ്യാർത്ഥികൾ. പാഴ് വസ്തുക്കൾ ഉപയോഗയോഗ്യമാക്കുന്നതിന്റെ ഭാഗമായാണ് സ്‌കൂൾ ആർട്ട് ക്ലബ്ബ് 
മുളക്കഷ്ണങ്ങൾക്ക് മനോഹരമായ വർണം നല്കി പേനയും പെൻസിലും ചോക്കും ഡസ്റ്ററും സ്‌കെയിലും മറ്റു ഉപയോഗ വസ്തുക്കളും സൂക്ഷിച്ചു വെക്കാവുന്ന ബേസ് പണിതത്.





  ചിത്രകലാ അധ്യാപിക പ്രീത, ജുബിന എന്നിവരുടെ നേതൃത്വത്തിലാണ് കഷ്ണങ്ങളിൽ കലകൾ തീർത്തത്. പ്രധാനധ്യാപകൻ നിയാസ് ചോലയുൾപ്പെടെ മുഴുവൻ അധ്യാപകരും ചിത്രം വരച്ച് ഇതിൽ പങ്കാളികളായി. ഒഴിവാക്കിയ ടയറുകൾ മുറിച്ചെടുത്തു പാകപ്പെടുത്തി ടയർ സീറ്റുകളും ചെടിച്ചട്ടികളും ഊഞ്ഞാൽ ഇരിപ്പിടവും രൂപപ്പെടുത്തിയും പ്ലാസ്റ്റിക്കുകൾ ഉപയോഗിച്ചു പലതരം വസ്തുക്കളും നിർമ്മിച്ചും ഈ വിദ്യാലയം വേറിട്ട മാതൃക സൃഷ്‌ടിച്ചിട്ടുണ്ട്.

(ന്യൂസ് : മജീദ് കൂളിമാട് )

Post a Comment

Previous Post Next Post
Paris
Paris