കട്ടാങ്ങലിൽ അഥിതി തൊഴിലാളികൾക്കായി സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.


കട്ടാങ്ങൽ : 
ചൂലൂർ കുടുംബാരോഗ്യ കേന്ദ്രവും കേരള സ്റ്റേറ്റ് എയിഡ്സ് കൺട്രോൾ സൊസൈറ്റിയുടെ OMSP യും കോഴിക്കോട് DMO MIST ടീമും സംയുക്തമായി കട്ടാങ്ങൽ പ്രദേശത്തുള്ള അഥിതി തൊഴിലാളികൾക്കായി സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. നൂറിലധികം ആളുകൾ പങ്കെടുത്തു




OMSP യുടെ മുക്കം സോൺ കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ എം എം, ചൂലൂർ കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുധീർ എം
 എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ക്യാമ്പിൽ അതിഥി തൊഴിലാളികൾക്ക് Dr. ലയ ( MIST ) മലേറിയ, ഫൈലേറിയ എന്നിവയെ കുറിച്ച് ആരോഗ്യ ബോധവത്കരണംനൽകുകയും. ക്യാമ്പിൽ ചൂലൂർ കുടുംബരോഗ്യകേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൾഹക്കീം K P ,OMSP മാനേജർ അമിജേഷ് കെ.വി, രാമനാട്ടുകര സോൺ കോർഡിനേറ്റർ രാധിക എം, MIST ലെ JHI മാരായ നീതു ജി, ഷബിൻ എസ്, ബീച്ച് ഹോസ്പിറ്റൽ ICTC യിലെ കൗൺസിലർ നിഷിത വിൽസൺ, ലാബ് ടെക്നീഷ്യൻ ചിത്രാ ഗോവിന്ദ് എന്നിവർ, STI സ്‌ക്രീനിംഗ്, ടി ബി സ്‌ക്രീനിംഗ്, മലേറിയ സ്‌ക്രീനിംഗ്, ഫൈലേറിയ സ്‌ക്രീനിംഗ്, ലെപ്രസി സ്‌ക്രീനിംഗ്, എച്ച് ഐ വി , ഹെപ്പറ്റൈറ്റിസ് ബി & സി ടെസ്‌റ്റിംഗ് മുതലായവ നടത്തി. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ്‌ മെമ്പർ ശ്രീ രഘുനാഥ് എം ക്യാമ്പിൽ സാന്നിധ്യം അറിയിച്ചു.

Post a Comment

Previous Post Next Post
Paris
Paris