എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ



ബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും വരികയായിരുന്ന കർണാടക ആർ.ടി.സി. ബസിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്. പോലീസിനെ കണ്ട് പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതിൽ പാന്റിന്റെ പോക്കറ്റിൽ കൂൾ ലിപ് പാക്കറ്റിനുള്ളിൽ പൊതിഞ്ഞ നിലയിൽ 7.35 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു. 




ബത്തേരി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ വി.വി.അജീഷ്, എ.എസ്.ഐ. പി.കെ. സുമേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ പി.അഭിലാഷ്, സിവിൽ പോലീസ് ഓഫീസർ സിജോ ജോസ് എന്നിവരും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡുമാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Post a Comment

Previous Post Next Post
Paris
Paris