കുറ്റിക്കാട്ടൂർ : കുറ്റിക്കാട്ടൂരിൽ സ്വകാര്യ ബസിൽ കയറി വിദ്യാർഥികൾ ജീവനക്കാരെ മർദിച്ചതായി പരാതി. കൊടിയത്തൂർ മാവൂർ വഴി കോഴിക്കോടേക്ക് പോവുകയായിരുന്ന 'കസർ മുല്ല' ബസിലെ കണ്ടക്ടറെയും ഡ്രൈവറെയുമാണ് ഇരുപതോളം വരുന്ന വിദ്യാർഥി സംഘം മർദിച്ചത്.
ബസിനുള്ളിൽ അതിക്രമിച്ചുകയറി ജീവനക്കാരെ മർദിക്കുകയായിരുന്നു.
ആക്രമണത്തിൽ പരുക്കേറ്റ ബസ് ഡ്രൈവർ ഫസൽ, കണ്ടക്ടർ ആഷിക് എന്നിവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തെ തുടർന്ന് കുറ്റിക്കാട്ടൂർ അങ്ങാടിയിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

Post a Comment